ജബൽ ജയ്സ് - Mawju

Breaking

Home Top Ad

12 March 2020

ജബൽ ജയ്സ്


IMG-20190612-WA0012

മുജീബ് യു.എ.ഇ.


സമുദ്രോപരിതലത്തിൽ നിന്ന് 1900 മീറ്റർ ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ജയ്സ് മല ഇപ്പോൾ
യു എ ഇ യുടെ വിശ്രുത വിനോദ കേന്ദ്രമാണ്. കൂർത്തതും കുത്തനെയുമുള്ള പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയ വീഥികളിലൂടെയുള്ള യാത്ര സഞ്ചാരികൾക്ക് സാഹസികത കൂടി സമ്മാനിക്കു ന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ള സന്ദർശകരും ഒപ്പം പ്രവാസികളും മലകളുടെ എ മിറേറ്റായ റാസൽഖൈമയിലേക്ക് അവധി ദിനങ്ങളിലൊഴുകുക പതിവാണ്.

റാസൽഖൈമ നഗരത്തിൽ നിന്നു വടക്കുഭാഗത്തായി 30 കിലോമീറ്റർ ദൂരത്താണ് ജബൽ ജയ്സ് സ്ഥിതി ചെയ്യുന്നത്. കടു ത്ത ചൂടിലും തണുപ്പും തെന്നലും തലോടു മെന്നതാണ് ഈ മലനിരകളുടെ മനോഹാരിത. ശൈത്യകാലത്ത് പർവതത്തിന്റെ ഉച്ചിയി ലെ താപനില പൂജ്യം ഡിഗ്രിയിലെത്താറു ണ്ടെന്നാണ് സ്വദേശീശ്രുതി.

ഒരു തവണയെങ്കിലും ഈ അതിശയപർവതം സന്ദർശിക്കണമെന്നത് ഇവിടെ താമസിക്കുന്നവരുടെ അഭിലാഷമാണ്. ആഘോഷാവധി ദിനങ്ങളിലാണ് പ്രവാസി കൾ ഈ ആഗ്രഹം പൂർത്തീകരിക്കാൻ ഒരുങ്ങിയിറങ്ങുക. പെരുന്നാളോടെ ചൂടി നു കടുപ്പം കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് സാ യാഹ്ന സമയമായാൽ വാഹനങ്ങളുടെ നീ ണ്ട നിര മലകയറ്റം തുടങ്ങും. വഴിമധ്യേ വിശ്രമകേന്ദ്രങ്ങൾ ഒരുക്കി അധികൃതർ ജനകീയയാത്ര ആയാസരഹിതമാക്കിയിട്ടുണ്ട്.

IMG-20190610-WA0008മലയുടെ മുകളിലെത്താൻ തിരക്കുള്ള സമയത്ത് 45 മിനിറ്റെങ്കിലും വേണ്ടിവരും. സുരക്ഷയ്ക്കായി ട്രാഫിക് നിർദേശങ്ങൾ നൽകുകയും പൊലീസ് വാഹനങ്ങൾ വഴിവക്കിൽ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയുടെ മുകളിലെത്താൻ തിരക്കുള്ള സമയത്ത് 45 മിനിറ്റെങ്കിലും വേണ്ടിവരും.
21000 വാഹനങ്ങൾ ഈദൊഴിവ് ദിനങ്ങളിൽ ജബൽ ജയ്സിൽ എത്തിയതായാണ് അധികൃതരുടെ കണക്ക്.


സുരക്ഷയ്ക്കായി ട്രാഫിക് നിർദേശങ്ങൾ നൽകുകയും പൊലീസ് വാഹനങ്ങൾ വഴി വക്കിൽ നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലമുകളിൽ നിന്നും ഫോട്ടോയെടുത്ത് ജ ബൽജയ്സ് സന്ദർശനം അവിസ്മരണീയമാക്കാം.



പിഴ പതിയിരിപ്പുണ്ട്

മനസ്സിലുള്ള പ്രണയമോ രാഷട്രീയമോ ജബൽ ജൈസിൽ അടയാളപ്പെടുത്തിയാ ൽ പിഴയുടെ പിടിവീഴും. റാസൽഖൈമ പൊലീസിന്റേതാണ് ഈ അറിയിപ്പ്. പാഴ് വസ്തുക്കൾ വാഹനത്തിൽ നിന്നു പുറത്തേക്കെറിയുന്നവരും കുടുങ്ങും. അവരോട് വിശേഷങ്ങൾ ചോദിക്കാൻ പൊലീസിനു അവസരം കിട്ടിയിട്ടില്ലെങ്കിലും 'മുറൂറിലെ 'വാഹന ഫയലിൽ  പിഴ തൂങ്ങിക്കിടക്കു ന്നുണ്ടാകും.

ഫേയ്സ്ബുക്ക് തുറന്നാൽ നമ്മുടെ മനസ്സിലുള്ളത് തുറന്നിടാൻ സുക്കർ അണ്ണൻ പ്രേരിപ്പിച്ച് കൊണ്ടിരിക്കും. ഇതു മാതൃകയാക്കി ജബൽജയ് സിൽ മനസ്സിലുള്ളതിൽ നിന്നെന്തെങ്കിലും എഴുതിപ്പിടിപ്പിച്ചാൽ പിഴയുടെ പിടിയാകും വീഴുക.

സന്ദർശകരിൽ ചിലർ പേരും വിലാസവുമാണ് കാണുന്നകല്ലിൽ കൊത്തിവയ്ക്കുന്നതെങ്കിൽ മറ്റു ചിലർ മനസ്സിലെ വികാര വിക്ഷോഭങ്ങൾ കുറിച്ചിട്ട് സായൂജ്യമടയും. ഏറെ പണിപ്പെട്ട് പ്രണയിനിക്കായ് കവി താശകലങ്ങൾ എഴുതിവയ്ക്കുന്ന കവിഹൃദയ ങ്ങളും മലകയറിയവരി ലുണ്ട്. ഏഷ്യൻ രാജ്യക്കാർ ഉറുദു ഭാഷ യിൽ കല്ലുകളിൽ കവിത കൊത്തിവച്ചതായി നിരീക്ഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രണയം മൂത്ത ചിലർ കാമുകിയുടെ മുഖം ശിലായുഗത്തെ ഓർമിപ്പിക്കും വിധമാണ് കൊത്തിവയ്ക്കുന്നത്.
കമിതാക്കളുടെ പേരെഴുതി 'ഹൃദയരേഖ' വരച്ച ലോലഹൃദയരുമുണ്ട്. ഇവരോ ടെല്ലാം ജബലിൽ ജോലി ചെയ്യുന്ന നിരീക്ഷണ ഉദ്യോഗസ്ഥരായ 'റാഖിബി'നു പറയാനുള്ളത് ഇതാണ്. വിനോ ദ സഞ്ചാര കേന്ദ്രമായ ജബൽജയ് സി ൽ ഇത്തരം പ്രണയപ്രവണതകൾ കണ്ടാൽ 500 ദിർഹം പിഴ അടയ്ക്കേണ്ടി വരും. ജബൽ ജയസിന്റെ മുകളിലോ വഴി യോര ത്തെ വിശ്രമകേന്ദ്രങ്ങളിലോ കല്ലിലോ ''കരവിരുത്' പ്രദർശിപ്പിച്ചാലും പിഴ 'ഗിഫ്റ്റ് വൗച്ചർ' രൂപത്തിൽ വരും.

ഇന്ത്യ, പാകിസ്താൻ രാജ്യക്കാരുടെ ലിഖിത രേഖകളും ചിത്രകലകളുമാണ് കല്ലുകളിൽ തെളിയുന്നത്. രാജ്യത്തിനു പുറത്തും അകത്തുമുള്ള പ്രിയതമയോടും പ്രേമഭാജനങ്ങളോ ടുമുള്ള പിരിശം ജബലിലെ കല്ലുകളിൽ കാണിക്കരുതെന്നാണ് അധികൃതരുടെ അഭ്യർഥന. മുൻകാല പർവത ലിഖിതങ്ങൾ ഇന്ധന ലായനികൾ കൊണ്ട് ശുചീകരിച്ച് പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. കൗതുകമുള്ള ജബൽ കാഴ്ചകൾക്ക് പോറലേൽക്കുന്നവരെ പിഴ ചുമത്തി കുടുക്കാൻ തയാറായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരാണ് 'റാഖിബ്'.
 IMG_20200303_173936

No comments:

Post a Comment

Pages