നാട്ടിലെത്തി സിറ്റ് ഔട്ടിൽ വെറുതെ പുറത്ത് കാഴ്ചകൾ കണ്ടിരുന്നപ്പോൾ അണപ്പല്ലിന് വല്ലാത്ത വേദന..!
പുത്തനത്താണിയിൽ ഇസ്മാഈൽ ഡോക്ടർ എന്ന പേരിൽ പ്രസിദ്ധനായ ഒരു ദന്ത ഡോക്ടർ ഉണ്ടന്ന് ആരോ പറഞ്ഞറിഞ്ഞു..
കേറിചെന്നു...
ഇരിക്കൂ... ഡോക്ടര്‍ നിങ്ങളെ വിളിച്ചു കഴിഞ്ഞു. ഇനി കുറച്ചു കഴിഞ്ഞു അടുത്തു തന്നെ വിളിക്കും ...
ഒരു പാവം യുവതി വന്ന് എളിമയോടെ പറഞ്ഞു...
ഞാനും എളിമ ഒട്ടും കുറയ്ക്കാതെ തലകുലുക്കി..,
കാത്തിരിക്കുന്ന വരെ നോക്കിയപ്പോൾ എല്ലാം പെണ്ണുങ്ങൾ ഒരു സൈഡ് സീറ്റിൽ ഞാനും
ആസനസ്തനായി..കൂടെ കൊണ്ടുപോയ സഹായി സഹധർമ്മിണി നദീറയും ....
സമയം പോകുന്നതല്ലാതെ വിളിക്കുന്നതൊന്നും കാണുന്നില്ല.
കൂടുതല്‍ സ്റ്റൈല്‍ എടുക്കാന്‍ സഥലമില്ലാത്തതിനാല്‍....
താണുവണങ്ങി നിന്ന ഞാൻ ശൈലി യൊക്കെ മാറ്റി
സമയത്ത് എത്താത്ത വരെ മൂന്ന് നമ്പർ കഴിഞ്ഞാൽ വിളിക്കണമെന്ന് പൊതു തത്വം പറഞ്ഞു കണ്ണുരുട്ടി പേര് വിളിക്കുന്നവളെ നോക്കി ...
എന്തൊ പന്തികേട് തോന്നിയത് കൊണ്ടാണാവോ അടുത്ത നമ്പർ എന്നെ വിളിച്ചു...
പല്ലു പറി കസേരയിലേക്ക്
അതിവേഗം എന്നെയിരുത്തി
കടപ്പുറത്ത് ആളുകൾ കിടക്കുന്നതു പോൽ അപ്പുറത്ത് കാബിനിലൊക്കെ ആളുകൾ കിടക്കുന്നുണ്ട്.
ഞാൻ ഒരു സീറ്റിൽ എന്റ ഊഴവും പ്രതീക്ഷിച്ചു മുകളിൽ നോക്കി കിടന്നു...
സഹോദരാ സ്വാഗതം ഡോക്ടർ കടന്നു വന്നു .
വാ തുറന്നു പരിശോധിച്ച ശേഷം ബോധം തിരികെ വന്നപ്പോൾ ഡോക്ടറും ഞാനും രാജ്യ തലവന്മാർ ഒക്കെ ചെയ്യുന്ന പോലെ കറുത്ത കോട്ടൊക്കെ ഇട്ട് ഒരു വലിയ മേശയുടെ ഇരു വശവും ഇരുന്നു കരാർ ഒപ്പ് വെച്ചു,
കരാർ വെക്കാൻ കാരണമുണ്ട്, അത്രയധികം പണികൾ എന്റെ വായിൽ ചെയ്യാൻ ഉണ്ട് പോലും, കുറെ മെഷിനറികൾ ഇതിലേക്ക് വേണ്ടി മാത്രം, ഡോക്ടർ വാങ്ങേണ്ടിയിരിക്കുന്നു, ഇടയ്ക്കു ഞാൻ വേണ്ടെന്നു വെച്ച് പോയാൽ എല്ലാം നഷ്ട്ടമാവില്ലെ, അതിനാണ് കരാർ
.ഫില്ലിംഗ്,സ്കെയിലിങ്ങ്,കനാൽ നിർമ്മാണം,ബ്രിഡ്ജ് വർക്ക്, എക്സ്ട്രാക്ഷൻ, സബ്ട്രാക്ഷൻ,വൈറ്റെനിംഗ്, എന്നിവ ഉൾപ്പെടുന്നതായിരുന്നു ആ ജോലികൾ ,അത് പെട്ടെന്ന് ചെയ്തു തീർക്കാൻ ഒരു പക്ഷെ ബംഗാളികൾ വേണ്ടി വന്നേക്കും എന്നും ഡോക്ടർ പറഞ്ഞു
പക്ഷെ ഒപ്പിട്ട കരാർ വായിച്ചു കൊണ്ടിരുന്ന സമയം അകത്ത് ഒരു രോഗിയുടെ എന്റമ്മോ എന്നെ ഇയാള് കൊന്നെ എന്നുള്ള നിലവിളിയും ഡോക്ടർ എന്റെ കാൽ ചുവട്ടിൽ ചമ്രം പടിഞ് വന്ന് വീഴുന്നതും കണ്ട് ഞാൻ അന്തം വിട്ടു വാ പൊളിച്ച തക്കത്തിൽ ഡോക്ടർ മയക്കു സൂചി എന്റെ അണ്ണാക്കിലേക്ക് അടിച്ചു കയറ്റി....
പിന്നെ മയങികിടക്കുന്ന എന്റെ പല്ലു കൊഴിക്കാൻ എന്റെ സഹധർമ്മിണി യുമായി ഡോക്ടർ മറ്റൊരു ധാരണയിൽ എത്തി.
ഒരു കൊടിലു പിടിച്ചു പല്ലുമായി അരമണിക്കൂർ ദൈർഘ്യമുള്ള യുദ്ധത്തിനു ശേഷം വിയർത്തു കുളിച്ചു ഡോക്ടർ ദയനീയമായി എന്റെ സഹധർമ്മിണിയെ നോക്കി.. പിന്നെ രണ്ടു സഹായികളെ വിളിച്ചു ഒരാൾ എന്റെ കാലിലും ഒരാൾ തലയിലും പിടുത്തമിട്ടു...
നദീറയെ വിളിക്കുമോ എന്ന് കരുതി അവൾ ദൂരെ പച്ചില നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു.....
ഡോക്ടർ റിലാക്സ് എന്ന് പറഞു ഒരു കോൽ എടുത്തു എന്റെ പല്ലിന്റെ അടിയിൽ ഇട്ട് മരപണിക്കാർ മരം പൊക്കുന്നപോലെ ഒരറ്റ ഉയർത്തൽ ഒരു സഹായി എന്റ കാലിലും മറ്റൊരാൾ എന്റെ തലയിൽ കയറി ഇരിക്കുന്നതിനാലും എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല . കത്തി യെടുത്ത് പല്ലിന്റെ അടിയിൽ ഒരു കീറ്
ഡോകടറുടേ ഇടതു കൈ എടുത്ത് എന്റെ നെഞ്ചത്ത് കുത്തിപ്പിടിച്ചു.. പിന്നെ വലത് കാല്‍ മുന്നോട്ട് വെച്ച്കസേരക്കാലില്‍ കുത്തി കാല്‍ മുട്ട് മടക്കി മറ്റേ കാല്‍ പിന്നോട്ട് വലിച്ച് വെച്ച് സ്റ്റെപ്പെടുത്തു. ഇതും കൂടെ ആയപ്പോള്‍ പല്ലു വേദനയുടെ കൂടെ നെഞ്ചു വേദനയും ശ്വാസം മുട്ടലും.. വായില്‍ ആക്രിക്കടയില്‍ നിരത്തി വെച്ച പോലെ കുന്തവും വടിവാളും കമ്പിപ്പാരയും കെട്ടു കമ്പിയുമൊക്കെ കുത്തി കയറ്റി വെച്ചിട്ട് ശ്വാസം വിടാന്‍ വയ്യാത്ത അവസ്ഥ. ഇടക്കിടക്ക് പമ്പു വെച്ച് വായില്‍ നിന്നും വാട്ടര്‍ ഇറിഗേഷനും നടത്തുന്നുണ്ട്. ഹോ.. ഒരു തെങ്ങു പറിക്കാന്‍ ഇണ്ടാവില്ല ഇത്ര കഷ്ടപ്പാട്..
ഈ കലാപരിപാടിയുടെ അനുബന്ധമെന്നോണം ചവണയെടുത്ത് പല്ലില്‍ പിടിച്ചു.. എന്നിട്ട് എന്തോ മന്ത്രിച്ച് കണ്ണുമടച്ച് ഒരൊറ്റ വലി..
പല്ല് തെറിച്ചു അപ്പുറത്ത് വായയും പൊളിച്ചു പല്ലു പറിക്കാൻ കാത്തിരിന്നുരുന്ന ഏതോ ഹാജിയാരുടെ വായയിൽ പോയി വീണു... ഡോക്ടർ സൂചിയും നൂലും കോർത്തു മൂന്ന് തൂന്ന് തുന്നി
കൊറെ പഞ്ഞിയെടുത്ത് എന്റെ വായില്‍ കുത്തിക്കയറ്റി വെച്ച് പുറം കൈ കൊണ്ട് സ്വന്തം നെറ്റിയിലെ വിയര്‍പ്പു തുടച്ച് എന്റെ തോളത്ത് തട്ടി പറഞ്ഞു.. സഹോദരാ ...... കൺഗ്രാജുലേഷൻ .....
ഗസൽ കന്മനം
No comments:
Post a Comment