രചന : ഫൈസൽകൻമനം
പോർച്ചുഗീസുക്കാരുടെ അതിക്രമങ്ങൾ ഏറെ
പേറിമാപ്പിള മക്കളന്ന് യാതനകൾ ബാറേ
പാപികൾ പൈശാചികം
പക പെരുത്ത് കേറി
പച്ച മാംസം ഈർച്ചവാള് വെച്ച് നടു കീറി
കീറി കുമ്മായം മുറിവിൽ
നീറ്റിടും നരദേഹം
കൂടും വേദനയിൽ പുളഞ്ഞ്
ക്രൂരരാൽപെരും ദ്രോഹം
കണ്ട് സന്തോഷിച്ച്
പഹയർ പുക നിറച്ച തിമോദം
പാതിജീവിൽ മേനി പലവിധം
വെട്ടിടും കൊടും ഭേദ്യം
കൊന്നിടാൻ ചാക്കിൽ ഇറക്കി
കടലിൽ തൂക്കിയ കാലം
കുത്തി നുറുക്കുന്ന് കഠിനം സങ്കിടത്തിൻകോലം
കുതിരകൾ കാലാൽ തൊഴിക്കും
ശിക്ഷകൾ ബഷറോട്
കന്നികൾക്കും നേരെയും പറങ്കികൾ നെറികേട്..
No comments:
Post a Comment