എന്റെ ഗ്രാമം
കണ്ണിന് കുളിരേകും ഗ്രാമമെൻ കന്മനം
കരളിൽ കൊത്തിവെച്ച കാഴ്ചകളോടെ
കേളിയിൽ മികവേറി കരിപ്പാംകുളം
കുത്തുകല്ലിൻ മഹിമയും കൂടെയുണ്ട്
പാടവും തോടും കല്ലു പാലവും പിന്നെ
അമ്പലം പള്ളി വിദ്ധ്യാലയളേറെ
അഭിമാനിക്കാനേറെയുണ്ടീ നാടിന്
അഭ്രക്കിണറും അമ്പലക്കുളവുമായ്
കുഞ്ഞുമാഷ് എകെമാഷ് ചാകൊമാഷ്
കീർത്തിനേടി നാട്ടിലാകെയെത്രയോ പേർ
തെങ്ങ് കവുങ്ങ് മാവ് പ്ലാവ് തേങ്ങയടക്ക
ചക്ക മാങ്ങ വെറ്റില കുരുമുളക്
ചേനചേമ്പ് കാച്ചില് പൂള വിളയും നാടിത്
മധു
നിങ്ങളോതും സംസ്കാരം കാണാൻ
നിങ്ങളിൽ തുളുമ്പും വിദ്യാസമ്പത്ത് കാണാൻ
നിങ്ങളെന്നെ ഭ്രാന്തനാക്കി കൊന്നു
ഇതെന്റെ നാടെല്ലന്നറിഞു ഞാനിന്ന്
ഇവിടെയെനിക്കിടമില്ലെന്നറിഞു ഞാൻ
ഇവിടെയുള്ളവരെന്റെ സോദരരല്ലെന്നറിഞു
ഇവ്വിധമൊരു മരണമെന്റെ സ൱ഭാഗ്യം
ഞാനാഗ്രഹിച്ചിട്ടല്ലയീ മണ്ണിലെ ജനനം
ഞാൻ തേടിയതല്ലയീ വിണ്ണിലെ ജീവിതം
വയറിന്റെ കത്തലെന്നെ ഭ്രാന്തനാക്കി
വിശപ്പറിയാത്തവരെന്റെ കൊലയാളിയായി
നാടിന്റെ മക്കളെയറിയാത്ത നിങ്ങളോ
നേട്ടങ്ങളെമ്പാടുമുണ്ടെന്ന് നടിച്ചു
മരണമെന്നെയനശ്വരനാക്കി
മാറോട് ചേർക്കേണ്ട കരങ്ങളിലൂടെ
വിലാപങ്ങളെമ്പാടുമുണ്ടാകും എനിക്കായ്
വീണ്ടാമതൊരു വിഷയം കിട്ടും വരെ
സീതി പടിയത്ത്
No comments:
Post a Comment