കൊയ്ത്തുൽസവം ആയിട്ടാണ് പണ്ടത്തെ പല ഉത്സവങ്ങളും കടന്നുവന്നിട്ടുള്ളത്. അങ്ങിനെ തന്നെയാവാം വൈരങ്കോട് വേല എന്ന് കരുതപ്പെടുന്നു. അറിയപ്പെട്ട ഉത്സവമാണ് വൈരംകോട് ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വൈരങ്കോട് വേല. നാട്ടിലെ പല ഭാഗങ്ങളിൽനിന്നും വരവുകൾ അന്നേദിവസം ക്ഷേത്രത്തിലേക്ക് വരുന്നു. ചുറ്റു ഭാഗങ്ങളിലുള്ള വീടുകളിലെല്ലാം ബന്ധുക്കളെ കൊണ്ട് നിറയുന്നു. നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അന്ന് അവധി കൊടുക്കുന്നു.റോഡുകളെല്ലാം വാഹനങ്ങൾ കൊണ്ട് നിറയുന്നു...
പണ്ട് അതിർത്തി ഇല്ലാതെ വൈരങ്കോട് മുതൽ കണ്ണെത്താദൂരത്തോളം നീണ്ടു കിടന്നിരുന്ന പാടം. ഇന്ന് അതിൽ ഭൂരിഭാഗവും തെങ്ങിൻ പറമ്പുകൾ ആണ് പണിക്കാരെ കിട്ടാത്ത ബുദ്ധിമുട്ട് ഇതിന് പിന്നിൽ ഇറങ്ങിനടക്കാൻ നാട്ടിൽ ആളില്ലാത്ത...... ഗൃഹനാഥൻ ബഹുഭൂരിപക്ഷം ഗൾഫുകാരായ സാഹചര്യം. അതിനേക്കാൾ എളുപ്പത്തിൽ കാശുകൊടുത്താൽ അരി കിട്ടുന്ന കാലം .അതെല്ലാം ജനങ്ങളെ നെൽകൃഷിയിൽ നിന്നും പിന്തിരിപ്പിച്ചു കളഞു.
കന്മനം ദേശത്ത് ഒരുകാലത്ത് ഗ്രാമീണ ഉത്സവം പോലെയാ കൊയ്ത്തുകാലം.. ചെറുപ്പത്തിൽ വല്യമ്മയുടെ കൈപിടിച്ച് നെല്ല് കൊയ്യുന്ന പാടത്ത് ചെന്ന് ഇരുന്നിരുന്നത് പണിക്കാർക്കുള്ള ചായയും കൊണ്ട് പാടവരമ്പിലൂടെ പോയിരുന്നത് അവരുടെ തമാശയും കേട്ട് അവരുടെ കൂടെ ഇരുന്ന് ചായ കുടിച്ചിരുന്നത് എല്ലാം ഇന്നത്തെ നല്ല ഓർമ്മകളാണ്. ചെറുപ്പകാലത്തെ അത്തരം നല്ല ഓർമ്മകൾ പലർക്കും പങ്കുവയ്ക്കാൻ ഉണ്ടാവും ഇന്നത്തെപ്പോലെ കമ്പ്യൂട്ടർ ഗെയിമിലേക്ക് സോഷ്യൽ മീഡിയയിലേക്ക് അഡിറ്റായിരുന്ന കാലമായിരുന്നില്ല അന്ന്...
അന്ന് നടന്നിരുന്ന
നെൽകൃഷി . പറമ്പിൽ ഇട കൃഷിയായും പാടത്ത് രണ്ട്ഘട്ടങ്ങളിലായുമായിരുന്നു... ഇപ്പോളധികവും പാടത്ത്
കൂട്ടു കൃഷിയായി ചുരുങിയിരിക്കുന്നു... പഞ്ചായത്തിൽ നിന്നും 6,000 രൂപ കിട്ടാനുണ്ട് എന്നുകേൾക്കുമ്പോൾ മാത്രം ഞാനും കൃഷിക്കാരനാണ് എന്നതിലേക്ക് ജനങ്ങൾ മാറിയിരിക്കുന്നു
പണ്ടത്തെ കാലത്ത് വീട്ടിനു മുന്നിൽ ഒരു തൊഴുത്ത് ആഡൃത്വത്തിന്റെ ലക്ഷണമായിരുന്നു. നാട്ടിലെ പ്രമുഖരുടെ വീട്ടിൽ
അന്നോക്കെ പാടം ഉഴുതു മറിക്കാനായി
കാളകളെയും, പോത്തുകളെയും
വളർത്തു മായിരുന്നു.
കന്മനം പാടത്ത് ഉഴുതുന്നതിനായി എളാപ്പ ഹൈദ്രുക്ക വളർത്തിയിരുന്ന പോത്തുകൾ അതിരാവിലെ ഇറങിയിരിക്കും. കന്നിനു പിന്നാലെ ഓടൽ ഉഴുതു മറിഞ പാടങ്ങളിൽ മീൻ പിടിക്കൽ അന്നെത്തെ പ്രാധാന ഹരമായിരുന്നു.
ചാണകവും, മറ്റും കൃഷിക്കായി
ഉപയോഗിച്ചിരുന്ന പാരമ്പര്യ
രീതിതന്നെയായിരുന്നു
നമ്മുടെ ഗ്രാമത്തിലും ഉണ്ടായിരുന്നത്
ഓരിയിട്ടുകൊണ്ടുള്ള
കന്ന് പൂട്ട്, താളു പെറുക്കി കത്തിക്കൽ,
ഞാറിനുള്ള വിത്ത് പാകൽ,
ഞാർ പറിക്കൽ, നടൽ,
നുരി വെക്കൽ, പച്ച നെല്ലോല അരിയൽ കൊയ്ത്ത്.. വിളവെടുപ്പ്
കന്മനം പാടത്ത് അന്ന്
കല്ലുവളപ്പിൽ അബ്ദു ഇക്കായുടെ ഒരു കാളപൂട്ട് മൽസരം നടക്കുന്ന കാളപൂട്ട് കണ്ടവും ഉണ്ടായിരുന്നു. അന്നത്തെ ആർപ്പു വിളികളും ആവേശവും ഇന്നും കാതിൽ മുഴങ്ങുന്നു....
കൊയിത്തിന്റെ മുമ്പായി മുറ്റം
പച്ച ചാണകം ഒഴിച്ച് വൃത്തിയാക്കും . കൊയ്യുന്ന സമയത്ത് നെൽമണികൾ മണ്ണിൽ പുതഞ്ഞു പോകാതിരിക്കുന്നത് വേണ്ടിയായിരുന്നു അങ്ങനെ ചെയ്തിരുന്നത്. മറക്കാനാവാത്ത
ചേറിന്റെ മണം.. ഉഴുതുമറിച്ച പാടത്തെ
നീളൻ കൊക്കുകൾ,
പരൽ മീനുകൾ.. കൊയ്ത്തുകാലത്ത് മാത്രം വന്നിരുന്ന ചില പ്രത്യേകതരം പക്ഷികൾ
എവിടെ നിന്നറിയാതെ വരുന്ന
കലപില ശബദത്തിൽ സംഗീതം തീർക്കും
പച്ച തത്തകൾ..
ചൂണ്ടയിടുന്നവർ, കറ്റ ചുമക്കുന്നവർ,
നാടൻപാട്ടുകളുമായി
കൊയ്ത്തുകാർ...
കഞ്ഞിയും ചമ്മന്തിയും അങ്ങിനെ
പലരുടെയും
ഓർമകളിൽ ഒത്തിരി
ചിത്രങ്ങൾ തെളിഞ്ഞ് വരും.. വെറുതെ ഇരുന്ന് പഴയകാലത്തിലേക്ക് ഊളിയിടുമ്പോൾ
നമ്മിൽ നിന്ന് വിട്ടുപോയ മുഖങ്ങൾ അറിയാതെ ഒരു നൊമ്പരമായി മനസ്സിലേക്ക് ഓടിയെത്തുന്നു കണ്ണുകൾ കലങ്ങുന്നോ ഇനി വയ്യ ഇവിടെ നിർത്തുന്നു........
ഗസൽ കന്മനം
മലപ്പുറം ജില്ലയിലെ കൻമനം സ്വദേശി, കുവൈത്തിൽ ജോലി ചെയ്യുന്നു
No comments:
Post a Comment