
പ്രണയം
സുന്ദരമാണ്..
സുഖകരമാണ്...
സമ്മോഹനമാണ്...
ആനന്ദകരമാണ്..
സ്വന്തം വീടുപേക്ഷിച്ച്
ഉപ്പയേയും ഉമ്മയേയും കുടുംബത്തേയും
ഉപേക്ഷിച്ച്
സ്വഭാവമറിയാത്ത
പെരുമാറ്റമറിയാത്ത
ഇഷ്ടങ്ങളറിയാത്ത
രുചിഭേതങ്ങളറിയാത്ത
ഒരു പരിചയവുമില്ലാത്ത
ഒരു പുരുഷന്റെ കൂടെ
മരണം വരെ ജീവിക്കാൻ
തയ്യാറാവുന്ന
ദൃഢനിശ്ചയത്തിന്റേയും
മനോധൈര്യത്തിന്റേയും
പര്യയമാണ് ഒരു ഭാര്യ...!
ദുഃഖം വരുമ്പോൾ
നമ്മെ ആശ്വസിപ്പിക്കുന്ന
നമ്മുടെ കഴിവുകളിൽ
അഭിനന്ദിക്കുന്ന
രോഗം വന്നാൽ
സുഖം പ്രാപിക്കുവോളം നമ്മെ പരിചരിക്കുന്ന
നമുക്ക് വേണ്ടത്
ആവശ്യപ്പെടാതെ തന്നെ
നൽകുന്ന
നമ്മുടെ അഭാവത്തിൽ
അഭിമാനം സംരക്ഷിക്കുന്ന
അളവും തോതും
നിശ്ചയിക്കാൻ കഴിയാത്തത്ര നമ്മെ
സ്നേഹിക്കുന്ന
നമ്മുടെ സ്വന്തം ഇണ...
ഉള്ള് പിടയുമ്പോഴും ഒന്നും
പുറത്ത് കാണിക്കാതെ
നമ്മെ പരിചരിക്കുന്ന ഭാര്യ
എത്ര വർണ്ണിച്ചാലും
മതിവരാത്ത സ്ത്രീരത്നം..
പ്രണയിക്കാം നമുക്ക്
ആജീവനാന്തം...
നമ്മുടെ സ്വന്തം ഇണയെ ..
ഈ പ്രണയ ദിനത്തിൽ മാത്രമല്ല..
എന്നും എപ്പൊഴും...
സലാം വാരണാക്കര
No comments:
Post a Comment