കിണർ റീ ചാർജിംഗ് - Mawju

Breaking

Home Top Ad

21 September 2018

കിണർ റീ ചാർജിംഗ്





ഇക്കൊടും വറുതിച്ചൂടി–
ലിന്നീ മിഥുനരാത്രിയിൽ
നീ തന്ന മുത്തുമാലക്കു
കൂപ്പുകൈ കാലവർഷമേ

പി.കുഞ്ഞിരാമൻ നായർ

       ഇക്കൊല്ലം നമുക്ക് വേണ്ടതിലേറെ മഴ കിട്ടി. ദൈവത്തെ സ്തുതിക്കാം.നമ്മുടെ കിണറുകളും പാടങ്ങളും തോടുകളും നിറഞ്ഞു കവിഞ്ഞു ഒഴുകി.
പക്ഷേ മഴയുടെ ഈ ധാരാളിത്തം കണ്ട് നമ്മൾ വഞ്ചിതരാവരുത്. പെയ്ത വെള്ളം മുഴുവൻ മണിക്കൂറുകൾക്കകം  നേരെ അറബിക്കടലിലെത്തി. മഴയെത്ര പെയ്താലും എനിയും അത് തന്നെയാണ് സംഭവിക്കുക. ഇവിടെയാണ് നമ്മൾ ഒന്ന് മാറി ചിന്തിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നത്. ഇത്രയൊക്കെ മഴ കിട്ടിയാലും അടുത്ത വേനൽ വരുമ്പോഴേക്കും  നമ്മുടെ കിണറുകൾ വറ്റി വെള്ളത്തിന് നെട്ടോട്ടമോടുന്ന അവസ്ഥയിലേക്ക്  . . അതിനാൽ ഇവിടെ നാം മനസ്സിലാക്കേണ്ടത്  *കിണർ റീ ചാർജിംഗ്* നടത്തി  എങ്ങിനെ അടുത്ത വേനലിനെ നേരിടാൻ ശ്രമിക്കാം.

             1000 1500 സ്ക്വയർ ഫീറ്റുള്ള നമ്മുടെ വീടുകളുടെ മുകളിൽ പെയ്യുന്ന  മഴവെള്ളമെല്ലാം പറമ്പിലേക്ക് റോഡിലേക്ക് അല്ലെങ്കിൽ അയൽവാസിയുടെ  പറമ്പിലേക്ക് നാം ഒഴുക്കി കളയുന്നു. ഈ മഴവെള്ളത്തെ ഫിൽട്ടർ ചെയ്ത് നമ്മുടെ കിണറിലേക്ക്  സംഭരിച്ച് കിണറിനെ റീചാർജ് ചെയ്യുന്ന പുതിയ പദ്ധതികൾക്ക് ജനശ്രദ്ധയാകർഷിച്ച വരുന്ന ഈ സന്ദർഭത്തിൽ  ആയപ്പള്ളി  വീട്ടിലെ ഒരു ദൃശ്യം.

         ഞങ്ങൾ നാലു വീട്ടുകാരാണ് ഒരു കിണർ ഉപയോഗിക്കുന്നത്. ഞാനും എൻറെ മൂന്ന്  അനിയന്മാരും. മഴവെള്ള സംഭരണത്തിനായി പൊതുവെ നാട്ടിൽ ഉപയോഗിക്കുന്ന രീതി  300 ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്‍റെ ഏറ്റവും അടിയില്‍ ബെബി മെറ്റല്‍, അതിന് മുകളില്‍ ചിരട്ടക്കരി, വീണ്ടും ബെബി മെറ്റല്‍ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത്.
മഴവെള്ളം ഇതിലേക്ക് കടത്തിവിട്ട് അരിച്ച ശേഷം ടാങ്കിന്‍റെ അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പ് വഴി കിണറിലേക്ക് കടത്തിവിടുക. ഈ അരിപ്പയില്ലാതെ മഴവെള്ളം നേരിട്ട് കിണറ്റിലേക്ക് കടത്തിവിടുന്ന രീതിയാണ്  ഞാൻ സ്വീകരിച്ചിരിക്കുന്നത് വർഷക്കാലത്ത് പെയ്യുന്ന മഴവെള്ളം പാഴാക്കി കളയാതെ അത് കിണറിനടുത്ത് പറമ്പിൽ ചകിരിച്ചോറ് ഇട്ട്  പ്രത്യേകം തയ്യാറാക്കിയ  മഴക്കുഴി യിലേക്ക് മഴക്കുഴി യിൽ നിന്നും നേരെ പ്രകൃതിയുടെ ഫിൽട്ടറിലൂടെ അഥവാ മണ്ണിലൂടെ അരിച്ചിറങ്ങി  ശുദ്ധീകരിച്ച് നല്ല തെളിവൈള്ളം  കിണറിലേക്ക് ... ഇത് തുടങ്ങിയതിനുശേഷം ഞങ്ങൾക്കും കൂടാതെ  അയൽപക്കങ്ങളിലുള്ള എല്ലാ കിണറ്റിലും സുലഭമായി വെള്ളം കിട്ടുന്നത് ആയിട്ടാണ് അനുഭവം .
       
 കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ Integrated Rural Technology Centre (IRTC) കണക്കുപ്രകാരം
1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ മുകളിൽ നിന്നും എത്ര കുറഞ്ഞാലും ഒരു വർഷം ലഭിക്കുന്ന വെള്ളം മൂന്ന് ലക്ഷം ലിറ്റർ വെള്ളമാണ്. അഞ്ച് അംഗങ്ങളുള്ള ഒരു വീട്ടിലെ കുളിയും അലക്കലും എല്ലാം അടക്കം ഒരു വർഷത്തെ വെള്ളത്തിൻറെ ചെലവ് 182500 ലിറ്റർ വെള്ളമാണ്. പരമാവധി രണ്ട് ലക്ഷം ലിറ്റർ വൈള്ളം . പക്ഷേ ടെറസ്  വെള്ളം വേണ്ട രീതിയിൽ നാം ഉപയോഗിക്കാതിരിക്കുമ്പോൾ ഒരു വർഷത്തിൽ  പാഴാക്കിക്കളയുന്നത് മൂന്നു ലക്ഷം ലിറ്ററോളം വെള്ളം .

300 സെൻറീമീറ്റർ മഴ ഒരു വർഷം കിട്ടുന്ന നമ്മുടെ നാട്ടിൽ വേനൽ ആകുമ്പോഴേക്കും നമ്മുടെ കിണറുകൾ വറ്റി പോകുന്നു. കാലവർഷവും തുലാവർഷവും വേണ്ട തിലേറെ  ലഭിച്ചിട്ടും ജനുവരി ആകുമ്പോഴേക്കും ബക്കറ്റുമായി പുറത്തിറങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. ഇവിടെയാണ് നമ്മൾ ഒന്നും മാറിച്ചിന്തിക്കാൻ തയ്യാറാകേണ്ടത് . എൻറെ തൊടിയിൽ പെയ്യുന്ന മഴവെള്ളം എൻറെ കുടിവെള്ളം ആക്കാൻ കഴിയണമെന്ന തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. നമുക്ക് കിട്ടുന്ന മഴവൈള്ളം  ശരിയായ രീതിയിൽ  സംഭരിക്കാൻ കഴിഞ്ഞാൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.. ഓരോ വീട്ടുകാരും ഇത്തരത്തിൽ ചിന്തിക്കുകയാണെങ്കിൽ നമ്മുടെ നാടിൻ ജലവിതാനത്തെ ഉയർത്താനും അത്തരത്തിൽ ജലമില്ലായ്മയുടെ കെടുതിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷപെടുത്താവുന്നതേയുള്ളൂ............


No comments:

Post a Comment

Pages