പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയൻ മലനിരകളുടെ താഴ് വരയിൽ ശാന്തസുന്ദരമായ ഒരു
ഭൂമിയുണ്ട്. സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ
ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് മണാലി. പ്രകൃതി സൗന്ദര്യം ആസ്വദിുവാനും സാഹസിക
വിനോദങ്ങളിൽ ഏർ െപ്പടാനുമാണ് സഞ്ചാരികൾ കൂടുതലും ഇവിടെ എത്താറുള്ളത്.
ഡൽഹിയിൽ നിന്ന് 580 കിലോമീറ്റർ അകലെയായി ഹിമാചൽപ്രദേശിൽ കുളുതാഴ് വരയുടെ വടക്ക് ഭാഗത്തായാണ് മണാലി സ്ഥിതി ചെയ്യുന്നത്.
എന്നോടൊപ്പം രണ്ടു ഫോട്ടോഗ്രാഫി സുഹൃത്തുക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. തൃശ്ശൂരിൽ നിന്നുള്ള ഉബൈദ്ക്കയും ഹബീബും. കോഴിക്കോട് നിന്ന് വിമാന മാഗം മുംബെ വഴി രാവിലെ ഞ ഡൽഹയിലെത്തി. രാത്രി 8 മണിക്ക് ആയിരുന്നു മണാലി യിലേു ബസ്.
അതുവരെ ഡൽഹി കറങ്ങാമെന്ന് കരുതി, ഡൽഹി െമട്രായിൽ കയറി ഞങ്ങൾ ഖുത്തബ് മിനാർ,ലോട്ടസ് ടെ്, ഇന്ത്യാഗേറ്റ് തുടിയ ചരിതപധാനമായ സഥല കണ്ടു, ഡെൽഹിൽ നിന്നും തണുപ്പിൽ ധരിക്കാനു െഗൗ വിലകുറച്ചു കിട്ടി, അങ്ങനെ കശ് മീരി ഗേറ്റ് HRTC (Himalayan Road Transport Corporation) ബസ് സ്റ്റാൻഡിൽ ചെന്ന് ഞങ്ങളുടെ ബസ് കണ്ടുപിടിച്ചു അതിൽ കയറി ഇരുന്നു, അധികം വൈകാതെ ബസ് യാത്ര ആരംഭിചു
ഏകദേശം 13 മണിക്കൂർ യാത്രയുണ്ട് മണാലിയിലേക്ക്, ആ രാത്രി ബസിൽ ഉറങ്ങി, സൂര്യന്റെ വെളിച്ചം വീണു തുടങ്ങിയപ്പോൾ പുറത്തുള്ള കാഴ്ചകൾ കണ്ടു തുടങ്ങി, അതിമനോഹരം, റോഡിന്റെ സൈഡ് ചേർന്നു ഒഴുകുന്ന നദിയും വലിയ മലകളും ഭയങ്കര തണുപ്പും.. നല്ലൊരു യാത്ര... പിറ്റേന്ന് പതിനൊന്ന് മണി യോടെ മണാലിയിലെ ഒരു പെട്രെ പമ്പി ലാന്റ് ചെയ് തു, അവിടെ നിന്ന് നേരെ ബുക്ക് ചെയ് ത ഹോട്ടലിലേക്ക്..
രാത്രി തണുപ്പ് അസഹനീയമായിരുന്നു. എത്ര വസ്ത്രം ധരിച്ചാലും കാര്യമില്ല എന്ന അവസ്ഥ. അവർ തന്ന ഗജാഗഡിയൻ പുതപ്പു കൾ തണുപ്പിന് മുന്നിൽ തോറ്റു തുന്നം പാടി. മൈനസ് 10 ഡിഗ്രി ആയിരുന്നു തണുപ്പ്.. പിന്നീട് അവിടെ നിന്നും ഒരു ബുള്ളറ്റ് വാടകക്ക്എടുത്തു.
റോഹ്തങ് പസിലേക്ക് പ്രവേശിക്കാനാവശ്യമായ ഹിമാചൽ സർാറിന്റെ അനുമതി ഓലൈ൯ ചെയ്ത് റെഡിയായിരുന്നു. മണാലിയുടെ ഏറ്റവും വലിയ ആകഷണമായ റോഹ്താങ് പാസിലേക്കുള്ള യാത പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ച് അന്നത്തെ ദിവസം മണാലി ചുറ്റിക്കറങ്ങി..
രണ്ടാമത്തെ ദിവസം പുലർച്ചെ എഴുന്നേ റ്റു കുളിച്ചു ഫ്രഷ് ആയി ടൗണിലേക്ക് ഇറങ്ങി.. അവിടെ നിന്നും ഒരു ചായയും പിസ്സയും കഴിച്ചു. ഞങ്ങൾ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. പോകുന്ന വഴിയിൽ നിന്ന് ഡ്രെസ്സിനു മുകളിൽ ഇടേണ്ട ഓവർ കോട്ടും വലിയ ബൂട്ടും കൈയുറയും വാടകയ്ക്കു വാങ്ങണം. എല്ലാം കൂടി 600രൂപയോളം ആയി. മഞ്ഞു ആദ്യമായി തൊടുമ്പോൾ നമ്മൾ കുട്ടികൾ ആയി മാറിപ്പോകും.
തലേന്ന് വീണത് ആയതിനാൽ ഉറഞ്ഞു കിടക്കുകയാണ്, വെളുത്ത മഞ്ഞ്.
അന്ന് പാരാഗ്ലൈഡിങ് ചെയ്തു..
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം ഓരോ ഗ്രാമങ്ങളും സന്ദർശിക്കുകയായിരുന്നു..അതിൽ വസിഷ്ട എന്ന ഗ്രാമമാണ് എന്നെ കൂടുതൽ ആകർഷിച്ചത്.. വീടിൻെറ ചുമരുകളെല്ലാം മരത്തിലും മേൽക്കൂര കടപ്പ കല്ലിലും ആണ് നിർമ്മിച്ചിരിക്കുന്നത്. എ് ദിവസം കഴിഞ്ഞു, ഓർമയിൽ ഒരുപാട് പൂക്കളും മഞ്ഞും പർവ്വതങ്ങളും തണുപ്പും ആകാശവും ബാക്കിയാി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു..
കോഴിക്കോട് എത്തിയ ഞങ്ങളെ പിക്ക് ചെയ്യാൻ കൂട്ടുകാർ എത്തിയിരുന്നു,
ഞങ്ങൾ നല്ല ഭക്ഷണം കഴിച്ചിട്ട് കുറച്ചു നാളായി എന്ന് മനസിലാക്കിയിട്ട് ആവും അവർ ഞങ്ങളെ കൊളപ്പുറം എത്തിയപ്പോൾ ഹോട്ടലിൽ കൊണ്ടുപോയി വയറു നിറയെ ഭക്ഷണം വാങ്ങി തന്നു. നല്ല നാടൻ ചോറും മത്തിക്കറിയും. അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ആ യാത്ര അവസാനിച്ചു.
No comments:
Post a Comment